കൊല്ലപ്പള്ളിയില്‍ വീണ്ടും അപകടം. പാലാ തൊടുപുഴ റോഡില്‍ കൊല്ലപ്പള്ളിയില്‍ കാര്‍ ചരക്ക് ലോറിയില്‍ ഇടിച്ചു കയറി അപകടം. പുലര്‍ച്ചെ അഞ്ചരയോടെയാണ് പെട്രോള്‍ പമ്പിന് സമീപം അപകടമുണ്ടായത്. കാര്‍ എതിരെ വന്ന ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്നവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തൊടുപുഴ ഭാഗത്തേക്ക് പോയ തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ കോന്നിയിലേക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയിലാണ് ഇടിച്ചു കയറിയത്. കാര്‍ ദിശ തെറ്റി വരുന്നത് കണ്ട് ലോറി നിര്‍ത്തിയിട്ടെങ്കിലും ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്ചക്രമടക്കം തകര്‍ന്നു. കാറിന്റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കാറില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലായില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് റോഡില്‍ നിന്നും വാഹനങ്ങള്‍ നീക്കിയത്. ഹൈവേ പോലീസും സ്ഥലത്തെത്തിയിരുന്നു. രണ്ടുദിവസം മുന്‍പ് ഇതേ സ്ഥലത്ത് ക്രൈയിന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്ത്രീ മരണപ്പെട്ടിരുന്നു.





0 അഭിപ്രായങ്ങള്‍