ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പൂജയെടുപ്പിനും വിദ്യാരംഭത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവാഘോഷങ്ങളോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.ഞായറാഴ്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗ്രന്ഥം എഴുന്നള്ളിപ്പിലും പൂജവെയ്പ് ചടക്കുകളിലും നിരവധി ഭക്തര്‍ പങ്കെടുത്തു.
തിരുവരങ്ങില്‍ ഭരതനാട്യം, ക്ലാസിക്കല്‍ ഡാന്‍സ് അരങ്ങേറ്റം, സംഗീത സദസ്സ്, ഭരതനാട്യം, എന്നിവയും ദുര്‍ഗാഷ്ടമി ദിനത്തില്‍ തിരുവാതിര, നൃത്ത സംഗീതാര്‍ച്ചന, മോഹിനിയാട്ടം എന്നിവയും നടന്നു. മഹാനവമി ദിനത്തില്‍ സരസ്വതി മണ്ഡപത്തില്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതരണവും പ്രത്യേക പൂജകളും നടന്നു. ബുധനാഴ്ച രാവിലെ 7 മണിക്ക് പൂജയെടുപ്പും തുടന്ന് വിദ്യാരംഭ ചടങ്ങുകളും നടക്കും. ദേവസ്വം ബോര്‍ഡ് കോളേജ് റിട്ടയേര്‍ഡ് പ്രൊഫസര്‍ പി.എസ്. ശങ്കരന്‍ നായര്‍, ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ആര്‍. ഹേമന്ദ് കുമാര്‍, റിട്ടയേര്‍ഡ് അക്കൗണ്ട്‌സ് ഓഫീസര്‍ എന്‍. ഉണ്ണികൃഷ്ണന്‍ ഇന്ദീവരം,കിടങ്ങൂര്‍ പിറയാര്‍ എല്‍.പി. സ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് ശ്രീകല, വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ സൂപ്രണ്ട് ശ്രീജ കെ.ആര്‍. എന്നിവരാണ് കുരുന്നുകളെ എഴുത്തിനിരുത്തുന്നത്.





0 അഭിപ്രായങ്ങള്‍