Breaking...

9/recent/ticker-posts

Header Ads Widget

നീറിക്കാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അധികൃതരുടെ അവഗണനയില്‍.



പുതുപ്പള്ളി മണ്ഡലത്തിലെ നീറിക്കാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അധികൃതരുടെ അവഗണനയില്‍. 1500 റോളം ഏക്കര്‍ പാടശേഖരങ്ങളുടെ കൃഷി ആവശ്യത്തിനും, പ്രദേശവാസികളുടെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമായ  ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയാണ് പ്രവര്‍ത്തനരഹിതമായത്. വേണ്ടത്ര അറ്റകുറ്റ പണികള്‍ നടക്കാത്തതിനാല്‍ പ്രധാന പമ്പ് ഹൗസ് കെട്ടിടം ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. കനാലുകള്‍ മാലിന്യം നിറഞ്ഞും, കാട് കയറിയും തകര്‍ന്നതിനാല്‍ ജല വിതരണം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. ഇതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.
നീറിക്കാട്, കാറക്കുളം, ഉരുളിപ്പാടം,എരമല്ലൂര്‍, തിരുവഞ്ചൂര്‍, ഏഴായി പാടം, തുടങ്ങിയ പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയ്കും വേനല്‍ക്കാലത്ത്  കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ഉപകാരപ്രദമായ പദ്ധതിയാണ് അധികൃതരുടെ അവഗണനയില്‍ നശിക്കുന്നത്. 1989-ല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് പദ്ധതി നടപ്പാക്കിയത്. നീറിക്കാട് സ്വദേശിയായ പി.കെ കുര്യാക്കോസ് പാറയില്‍ സൗജന്യമായി നല്‍കിയ ഭൂമിയിലാണ് പമ്പ് ഹൗസ് നിര്‍മ്മിച്ചത്. രണ്ടായിരം സെപ്തംബര്‍ 17 ന് അന്നത്തെ മന്ത്രിയായിരുന്ന ടി.കെ രാമകൃഷ്ണനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഏറെക്കാലം കര്‍ഷകര്‍ക്ക് താങ്ങായി നിന്ന പദ്ധതിയാണ് ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ച് നാശത്തിലെത്തി നില്ക്കുന്നത്. അപകടാവസ്ഥയില്‍ നില്‍ക്കുന്ന പമ്പ് ഹൗസ് കെട്ടിടം അടിയന്തിരമായി പുനര്‍നിര്‍മ്മിയക്കുകയും, കനാലിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ജലവിതരണം നടത്തണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.  ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി കൊറ്റത്തില്‍ ജലവിഭവവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിട്ടുണ്ട്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍