Breaking...

9/recent/ticker-posts

Header Ads Widget

ബജറ്റിനെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.



ഭീം മിഷന്റെ നേതൃത്വത്തിലുള്ള  സെന്റര്‍ ഫോര്‍ ബജറ്റ് അനാലിസിസ് സോഷ്യല്‍ എംപവര്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ ബജറ്റിനെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.ഏറ്റുമാനൂര്‍ പ്രസ്സ് ക്ലബ് ഹാളില്‍  നടന്ന സെമിനാര്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു  ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാര്‍ അവതരിപ്പിച്ച ധവള പത്രത്തെക്കുറിച്ചും, കേരള ബഡ്ജറ്റിനെ സംബന്ധിച്ചും, പട്ടിക വര്‍ഗ്ഗ  വിനിയോഗത്തെ സംബന്ധിച്ചും, പട്ടിക പിന്നോക്ക മേഖലയിലെ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു  അഡ്വക്കേറ്റ് കെ. സജി ചേരമന്‍ വിഷയം അവതരിപ്പിച്ചു. ഭീം മിഷന്‍ ചെയര്‍മാന്‍ അധ്യക്ഷത വഹിച്ചു.കോര്‍ കമ്മിറ്റി അംഗം സാബു പതിക്കന്‍, നാല്‍പ്പാത്തിമല രാജന്‍, ഒ.കെ .സാബു,സിജി മണി, ലൈല, ബേബി ഏറ്റുമാനൂര്‍, തമ്പി പടിഞ്ഞാറേമാലി, എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.





.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍