Breaking...

9/recent/ticker-posts

Header Ads Widget

അംഗന്‍വാടി മോഡേണൈസേഷന്‍ പ്രൊജക്ടിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു



ലയണ്‍സ് ഡിസ്ട്രിക്ട് 318 B യുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അംഗന്‍വാടി മോഡേണൈസേഷന്‍ പ്രൊജക്ടിന്റെ ജില്ലാതല ഉദ്ഘാടനം കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്നു. കിടങ്ങൂര്‍ പഞ്ചായത്തിലെ 2 അംഗന്‍വാടികള്‍ക്ക് ആധുനികവത്കരണത്തിനുള്ള സാമഗ്രികള്‍ വിതരണം ചെയ്തു കൊണ്ട് ജലവിഭവ വകുപ്പുമന്ത്രി മോന്‍സ് ജോസഫ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.. കൂടല്ലൂര്‍ അംഗന്‍വാടിക്കും കിടങ്ങൂര്‍ സൗത്ത് അംഗന്‍വാടിക്കുമാണ് സാധനങ്ങള്‍ കൈമാറിയത്. സമ്മേളനത്തില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജേക്കബ് ജോസഫ് അധ്യക്ഷനായിരുന്നു. പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററും പാലാ നഗരസഭാ ചെയര്‍പേഴ്‌സണുമായ മായാ രാഹുല്‍ മുഖ്യപ്രഭാഷണം നടത്തി. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ്, ലയണ്‍സ് ഡിസ്ട്രിക്ട്  ക്യാബിനറ്റ് സെക്രട്ടറി രാജേഷ് പിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീലകണ്ഠന്‍  നമ്പൂതിരി, പഞ്ചായത്ത് അംഗങ്ങളായ അരുണ്‍ ആര്‍., ദീപു തേക്കുംകാട്ടില്‍, ഡോ. ജോ ജോസ്, ടോമി സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ടോമി ലൂക്കോസ് സ്വാഗതവും ക്യാബിനറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ജോസഫ് MK നന്ദിയും പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍