ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മുന്നൊരുക്കങ്ങള്‍ വൈകുന്നതായി ആക്ഷേപം. അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ ദേവസ്വം ബോര്‍ഡും ഭരണാധികാരികളം നടപടി സ്വീകരിച്ചിട്ടില്ലെന്ന് BJP ആരോപിച്ചു. ക്ഷേത്രപരിസരം സന്ദര്‍ശിച്ച ബിജെപി നേതാക്കളും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കാര്യമായ യാതൊരു മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ലെന്ന് ആരോപിച്ചു. തീര്‍ത്ഥാടന കാലമെത്താന്‍ ഒരു മാസം മാത്രം ബാക്കിയിരിക്കെ യാതൊരു ക്രമീകരണങ്ങളും എര്‍പ്പെടുത്തിയിട്ടില്ലെന്ന് ബിജെപി നേതാക്കളായ സനീഷ് ഗോപിയും സാബു മാടപ്പാടും ആരോപിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ രശ്മി ശ്യാം ,ഉഷ സുരേഷ്, വേണുഗോപാലന്‍ നായര്‍ എന്നിവരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.





0 അഭിപ്രായങ്ങള്‍