Breaking...

9/recent/ticker-posts

Header Ads Widget

നിരവധി പേരെ ആക്രമിച്ച കാട്ടുകടന്നല്‍ കൂട് നശിപ്പിച്ചു.



മറ്റക്കര മണല്‍ മംഗലപ്പള്ളി പതിയ്ക്കല്‍ ഭാഗത്ത് നിരവധി പേരെ ആക്രമിച്ച കാട്ടുകടന്നല്‍ കൂട്  നശിപ്പിച്ചു. മലമേല്‍ ഗോപാലപിള്ളയുടെ പുരയിടത്തില്‍ കയ്യാല കെട്ടാന്‍ വഴി വെട്ടിത്തെളിച്ചപ്പോഴാണ് കാട്ടുകടന്നല്‍ കൂട് കണ്ടെത്തിയത്. പഞ്ചായത്ത് അംഗങ്ങളായ സിന്ധു അനില്‍കുമാര്‍, രാജു മുല്ലൂര്‍ എന്നിവര്‍  കടന്നല്‍ കൂട് നശിപ്പിക്കുന്നതില്‍ വിദദ്ധനായ പൂഞ്ഞാര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്  ജോഷി മൂഴിയാങ്കലിനെ വിളിച്ചുവരുത്തുകയായിരുന്നു. കയ്യാലപ്പൊത്തില്‍ ഉണ്ടായിരുന്ന  കാട്ടുകടന്നലിനെ  നശിപ്പിച്ചതോടെ പ്രദേശവാസികളുടെ ആശങ്കയകലുകയായിരുന്നു. മറ്റക്കരയില്‍ കഴിഞ്ഞ 2 മാസത്തിനിടയില്‍ മൂന്നാമത്തെ കാട്ടുകടന്നലിന്റെ കൂടാണ്  നശിപ്പിച്ചത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍