Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരപ്പന്‍ കോളേജ് ഗ്രൗണ്ടില്‍ വടംവലി മത്സരം ഞായറാഴ്ച



യുണൈറ്റഡ് കാട്ടാത്തി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും മാലിയേല്‍പ്പടി സൗഹൃദ കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വടംവലി മത്സരം ഞായറാഴ്ച നടക്കും. ഏറ്റുമാനൂരപ്പന്‍ കോളേജ് ഗ്രൗണ്ടില്‍ വൈകീട്ട് 5 ന് ആരംഭിക്കുന്ന മത്സരം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്‌സ്  ഉദ്ഘാടനം ചെയ്യും.  കോട്ടയം ജില്ലാ വടംവലി അസോസിയേഷനാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. വിജയികള്‍ക്കായി ഒന്നാം സമ്മാനമായി 15,001 രൂപയും, രണ്ടാം സമ്മാനമായി 12000 രൂപയും, മൂന്നാം സമ്മാനം പതിനായിരം രൂപയും,  പ്രോത്സഹനസമ്മാനങ്ങളുമടക്കം 24 സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുന്നത്.  ഇതോടെപ്പം ശസ്ത്രക്രിയ ആവശ്യമുള്ള ഒരു രോഗിക്ക് ചികിത്സാ ധനസഹായവും നല്‍കുമെന്ന് സംഘാടകര്‍ പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍