Breaking...

9/recent/ticker-posts

Header Ads Widget

ശൗചാലയ മാലിന്യം നടുറോഡില്‍ തള്ളിയ കേസില്‍ രണ്ടു പേരെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.



ഏറ്റുമാനൂര്‍ - പട്ടിത്താനം ബൈപ്പാസില്‍ തവളക്കുഴി ജംഗ്ഷന് സമീപം ടാങ്കര്‍ ലോറിയില്‍ എത്തിച്ച ശൗചാലയ മാലിന്യം നടുറോഡില്‍ തള്ളിയ കേസില്‍ രണ്ടു പേരെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പട്ടിത്താനം വട്ടമല സ്വദേശി ലിനു (36), വള്ളിക്കാട് മന്നാമല സ്വദേശി മിഥുന്‍ ശശി (32) എന്നിവരാണ് പിടിയിലായത്. ഈ സംഘം  മാലിന്യം തള്ളിയ ഭാഗത്ത്  ഏറ്റുമാനൂര്‍ നഗരസഭ ആരോഗ്യ വിഭാഗം കുമ്മായം വിതറി വൃത്തിയാക്കി. മാലിന്യം തള്ളിയ സംഘത്തെ മണിക്കൂറുകള്‍ക്കകം തന്നെ ഏറ്റുമാനൂര്‍ പോലീസ് പിടികൂടുകയും ചെയ്തു.  പ്രതികളെ പിടികൂടിയ ഏറ്റുമാനൂര്‍  പോലീസിനെയും കൃത്യസമയത്ത് തന്നെ മാലിന്യ പ്രശ്‌നം പരിഹരിച്ച നഗരസഭയേയും നാട്ടുകാര്‍ അഭിനന്ദിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഘം  സെപ്റ്റിക് ടാങ്ക് മാലിന്യം റോഡിലേക്ക് തള്ളിയത്. തവളക്കുഴിക്ക് സമീപം റോഡില്‍ തള്ളിയ മാലിന്യം വടക്കേനട വരെ റോഡിലൂടെ പടര്‍ന്ന് ഒഴുകി. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മാലിന്യം റോഡരികിലേക്ക് തെറിച്ച് കാല്‍നടയാത്രക്കാരുടെ ശരീരത്തിലേക്ക് വീഴുന്ന സ്ഥിതിയായിരുന്നു.





.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍