Breaking...

9/recent/ticker-posts

Header Ads Widget

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കലോത്സവം സംഘടിപ്പിച്ചു.



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോട്ടയം ജില്ല സാംസ്‌കാരിക വേദിയുടെയും, വനിതാ വേദിയുടെയും ആഭിമുഖ്യത്തില്‍ സര്‍ഗമാധുരി കലോത്സവം സംഘടിപ്പിച്ചു.  വയോജനങ്ങളായ പെന്‍ഷന്‍കാരുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ഒരുക്കിയാണ് രണ്ടു ദിവസത്തെ കലോത്സവം നടക്കുന്നത്.  ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം,ഡോക്ടര്‍ രത്‌നശ്രീ അയ്യര്‍ വൈക്കം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജോസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ചന്ദ്രശേഖരന്‍ പി.എന്‍, ലളിതാ ഭായി, പ്രൊഫ. കെ എസ് ജയചന്ദ്രന്‍ ,പ്രൊഫ. കെ രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്റ്റേജ് പ്രോഗ്രാമുകള്‍ നന്ദാവനം ഓഡിറ്റോറിയത്തിലും ഏറ്റുമാനൂര്‍ ടൗണ്‍ കരയോഗ മന്ദിരത്തിലുമായാണ് നടന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍