പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പവര്‍ ബ്രിഗേഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി. 'സ്വപ്ന ചിറകുകള്‍' എന്ന പേരിലുള്ള സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ മായ രാഹുല്‍ നിര്‍വ്വഹിച്ചു. ഓരോ കുട്ടികളുടെയും സവിശേഷ കഴിവുകള്‍ കണ്ടെത്തുന്നതിനും വളര്‍ത്തുന്നതിനും ഈ ക്യാമ്പിലൂടെ സാധിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. പാലാ മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി ബൈജു കൊല്ലംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.പവര്‍ ബ്രിഗേഡ് ഗ്രൂപ്പുകള്‍ക്ക് ക്യാപ്പ് അണിയിക്കല്‍ പാലാ സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ ഡി.എസ്. നിര്‍വഹിച്ചു. പി. ടി. എ. പ്രസിഡന്റ് രാജേഷ് പാറയ്ക്കല്‍, കോട്ടയം നാര്‍ക്കോട്ടിക് സെല്‍ വുമണ്‍ സെല്‍ഫ് ഡിഫന്‍സ് ട്രെയിനിംഗ് ടീം അംഗങ്ങളായ പ്രസീജ ശ്യാം, രമ്യ രവീന്ദ്രന്‍, സുജിത്ത്, പ്രിന്‍സിപ്പാള്‍ ജയകുമാരി വി.ആര്‍ , ഹയര്‍ സെക്കന്‍ഡറി ജില്ലാ അസിസ്റ്റന്‍ഡ് കോ ഓര്‍ഡിനേറ്റര്‍ രാജന്‍ സെബാസ്റ്റ്യന്‍, ഹെഡ്മിസ്ട്രസ് സെമന്ത ജെ. ഫിലോമിന്‍, ഹയര്‍ സെക്കന്‍ഡറി സ്റ്റാഫ് സെക്രട്ടറി പ്രതിഷ്‌കുമാര്‍ ഡി , കരിയര്‍ ക്ലബ്ബ് കോ-ഓഡിനേറ്റര്‍ അനില്‍കുമാര്‍ കെ.ജി. എന്നിവര്‍ പ്രസംഗിച്ചു. ഒക്ടോബര്‍ മാസം 25വരെ നടക്കുന്ന ക്യാമ്പില്‍ സ്‌കില്‍ ഡവലപ്‌മെന്റ് ക്ലാസുകള്‍ ബോധവല്‍ക്കരണ ക്ലാസുകള്‍, തുടങ്ങിയ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പവര്‍ ബ്രിഗേഡ് കോ ഓഡിനേറ്റര്‍ അനുമോള്‍ വി.ജി, പവര്‍ ബ്രിഗേഡ് അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ ബാബു ടി.കെ, അദ്ധ്യപകരായ അനില്‍കുമാര്‍ പി.ബി. ടിബു ചാക്കോ, പീറ്റര്‍ ജോണ്‍, പവര്‍ ബ്രിഗേഡ് ലീഡര്‍മാരായ ആദര്‍ശ് മധു, അന്‍സീന അനീഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





0 അഭിപ്രായങ്ങള്‍