പാലാ മഹാത്മാ ഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പവര്‍ ബ്രിഗേഡ് ക്ലബ്ബിന്റേയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികള്‍ക്കായി സെല്‍ഫ് ഡിഫന്‍സ് ട്രെയിനിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു. ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മായ രാഹുല്‍ നിര്‍വഹിച്ചു. പാലാ മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി ബൈജു കൊല്ലംപാമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. പാലാ എസ്.ഐ. സുരേഷ് കുമാര്‍ ട്രെയിനിംഗ് പ്രോഗ്രാമിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. തുടര്‍ന്ന് കോട്ടയം നാര്‍ക്കോട്ടിക് സെല്‍ വുമണ്‍ സെല്‍ഫ് ഡിഫന്‍സ് ടീം അംഗങ്ങളായ പ്രസീജ ശ്യാം , രമ്യ രവീന്ദ്രന്‍ , സുജിത്ത് എന്നിവര്‍ ചേര്‍ന്ന് പരിശീലനം നല്കി. പി.ടി.എ. പ്രസിഡന്റ് രാജേഷ് പാറയ്ക്കല്‍, പ്രിന്‍സിപ്പാള്‍ ജയകുമാരി വി. ആര്‍. , ഹെഡ്മിസ്ട്രസ് സെമന്ത ജെ ഫിലോമിന്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം ജില്ലാ അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ രാജന്‍ സെബാസ്റ്റ്യന്‍, സ്റ്റാഫ് സെക്രട്ടറി പ്രതീഷ് കുമാര്‍ ഡി., പവര്‍ ബ്രിഗേഡ് കോ ഓഡിനേറ്റര്‍ അനുമോള്‍ വി.ജി., നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ ജിഷ ടി. ജോര്‍ജ് ,കരിയര്‍ ഗൈഡന്‍സ് ക്ലബ്ബ് കോ ഓഡിനേറ്റര്‍ അനില്‍ കുമാര്‍ കെ.ജി. എന്നിവര്‍ പ്രസംഗിച്ചു. അദ്ധ്യാപകരായ ടിബു ചാക്കോ, അനില്‍കുമാര്‍ പി.ബി. എന്നിവര്‍ നേതൃത്വം നല്കി.





0 അഭിപ്രായങ്ങള്‍