Breaking...

9/recent/ticker-posts

Header Ads Widget

ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു.



മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്  സിപിഐ എം ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റി 'ജന്തര്‍ മന്തര്‍ ഇന്‍ ഏറ്റുമാനൂര്‍' എന്ന പേരില്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തി നടത്തിയ പ്രകടനത്തിനു ശേഷം  പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നടന്ന സദസ് കവിതയും ഗാനങ്ങളും പ്രഭാഷണങ്ങളും കൊണ്ട് ശ്രദ്ധേയമായി. സിപിഐ എം ഏരിയ സെക്രട്ടറി ബാബു ജോര്‍ജ് അധ്യക്ഷനായി. വൈലോപ്പിള്ളിയുടെ 'പന്തങ്ങള്‍' എന്ന കവിത ആലപിച്ച് പി സി സുകുമാരന്‍ സദസിന് തുടക്കമിട്ടു.. തുടര്‍ന്ന് എം എം സാലിക്കുട്ടി, ടി എം പൊന്നച്ചന്‍, എം സുധീഷ് കുമാര്‍, കൃഷ്‌ണേന്ദു, അശ്വിന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം കെ എന്‍ വേണുഗോപാല്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എസ് സാനു, വി ജയപ്രകാശ്, ഇ എസ് ബിജു, ഏരിയ കമ്മിറ്റിയംഗങ്ങളായ പി കെ ഷാജി, പി എസ് വിനോദ്, ആര്‍ പ്രമോദ് ചന്ദ്രന്‍, എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം നിഖിത മനോജ് എന്നിവര്‍ സംസാരിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍