Breaking...

9/recent/ticker-posts

Header Ads Widget

വൈക്കോപ്പാടത്ത് ഡ്രോണ്‍ ഉപയോഗിച്ച് നെല്‍വിത്ത് വിതച്ചു.



സമഗ്ര നെല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി മുത്തോലി പഞ്ചായത്തിലെ തെക്കും മുറി വൈക്കോപ്പാടത്ത് ഡ്രോണ്‍ ഉപയോഗിച്ച് നെല്‍വിത്ത് വിതച്ചു.  കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ്  ഡ്രോണ്‍ ഉപയോഗിച്ച് നെല്‍വിത്ത് വിതച്ചത്. വൈക്കോപ്പാടത്ത്  ആദ്യമായി  ഡ്രോണ്‍ ഉപയോഗിച്ച് വിത്തുവിതച്ചത്. കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും കൗതുകക്കാഴ്ചയായി. ജില്ലാ പഞ്ചായത്ത് അംഗം നിമ്മി ട്വിങ്കിള്‍ ഡ്രോണ്‍ വിത്തുവിതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അധ്യക്ഷത വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം മാത്തുക്കുട്ടി മാത്യു ചേന്നാട്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ മുണ്ടമറ്റം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിബിന്‍ മാനുവല്‍, റോഷിന്‍ തോമസ് തോപ്പില്‍, പുഷ്പ ചന്ദ്രന്‍, എന്‍.കെ. ശശികുമാര്‍, ജോസ് സിറിയക് ഐക്കര  മുത്തോലി കൃഷി ഓഫീസര്‍ ഐറിന്‍ എലിസബത്ത് കൊഴുവനാല്‍ കൃഷി ഓഫീസര്‍ തുടങ്ങിയവര്‍  പങ്കെടുത്തു. , കോട്ടയം ആത്മ ഉദ്യോഗസ്ഥര്‍,  പാടശേഖര സമിതി ഭാരവാഹികള്‍ എന്നിവരും സന്നിഹിതരായിരുന്നു. 


മുത്തോലി ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡ് അംഗം റോഷിന്‍ തോമസ് സ്വന്തം കൃഷിയിടത്തിലും പാട്ടത്തിനെടുത്ത സമീപ പാടങ്ങളിലുമായി പത്തേക്കറോളം സ്ഥലത്താണ് കൃഷി നടത്തുന്നത്. പാടശേഖര സെക്രട്ടറി ഷൈബു തോമസ് തോപ്പില്‍ വിവിധയിനം നെല്‍വിത്തുകള്‍ കൃഷി ചെയ്ത് സംരക്ഷിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നു. സമിതി പ്രസിഡന്റ് ജോര്‍ജ് കുര്യന്‍ പൂര്‍ണമായും ജൈവരീതിയിലുള്ള പാലേക്കര്‍ മാതൃകാ കൃഷിയുമായി സംരംഭത്തിന് പിന്തുണ നല്‍കുന്നു. ഉയര്‍ന്ന ഉല്‍പ്പാദനശേഷിയുള്ള ഡി1 ഇനം നെല്‍വിത്താണ് ഡ്രോണ്‍ ഉപയോഗിച്ച് വിതച്ചത്. പരമ്പരാഗത നാടന്‍ നെല്‍വിത്തിനങ്ങളായ രക്തശാലി, ഞവര എന്നിവയുള്‍പ്പെടെ വിവിധ ഇനങ്ങളും ഇവിടെ പരീക്ഷിക്കുന്നുണ്ട്. ബസുമതി നെല്‍വിത്തും വിതച്ചിട്ടുണ്ട്. .അടുത്തിടെ അന്തരിച്ച കേരളത്തിന്റെ നെല്ലച്ഛന്‍ എന്നറിയപ്പെട്ടിരുന്ന ചെറുവയല്‍ രാമനെ ചടങ്ങില്‍ അനുസ്മരിച്ചു. തൊഴിലാളിക്ഷാമവും കൃഷിച്ചെലവിലെ വര്‍ധനവും മൂലമുണ്ടാകുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമായി   ഡ്രോണ്‍  ഉള്‍പ്പെടെയുള്ള ആധുനികസാങ്കേതിക വിദ്യകളും പാരമ്പര്യ കൃഷിരീതികളും സമന്വയിപ്പിക്കുകയാണ് മുത്തോലിയിലെ കര്‍ഷകര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍