Breaking...

9/recent/ticker-posts

Header Ads Widget

ഏകാദശി മഹോത്സവം നവംബര്‍ 15 മുതല്‍ 22 വരെ നടക്കും



കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം നവംബര്‍ 15 മുതല്‍ 22 വരെ നടക്കും. ദക്ഷിണ ഗുരുവായൂര്‍ എന്നറിയ പ്പെടുന്ന ക്ഷേത്രത്തില്‍ ഇത് 148 മത് വര്‍ഷമാണ് ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ പ്രൗഡഗംഭീരമായ പൂത്തൃകോവില്‍  ഏകാദശിവിളക്ക് നടക്കുന്നത്. നവംബര്‍ 15 ന് കൊടിയേറി 22 ന് ആറാട്ടോടെ സമാപിക്കുന്ന ഉത്സവാഘോഷങ്ങളിലെ ഏറ്റവും പ്രാധാന്യ മേറിയ ഏകാദശിവിളക്ക് നവംബര്‍ 21 ന് നടക്കും. ഉത്സവാഘോഷങ്ങളുടെ നോട്ടീസ് പ്രകാശനം ക്ഷേത്ര സന്നിധിയില്‍ നടന്നു. മേല്‍ശാന്തി' പ്രദീപ് നമ്പൂതിരി ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു
പഞ്ചായത്തംഗങ്ങളായ മമതാഹരി കുമാര്‍ ആശാവര്‍മ്മ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. കുടക്കച്ചിറ NSS കരയോഗം സെക്രട്ടറി അഭിലാഷ് R തടത്തില്‍ ആദ്യ കോപ്പി സ്വീകരിച്ച് ആദ്യ സംഭാവന സമര്‍പ്പിച്ചു. ദേവസ്വം പ്രസിഡന്റ്Nരാമന്‍ നമ്പൂതിരി , സെക്രട്ടറി PP കേശവന്‍ നമ്പൂതിരി , ദേവസ്വം മാനേജര്‍ AT പ്രദീപ് , ഉത്സവാഘോഷ കമ്മറ്റി പ്രസിഡന്റ് ATഷാജി ആനശ്ശേരില്‍, സെക്രട്ടറി ശ്രീജിത് കാരയ്കാട്ട്, ട്രഷറര്‍ ഷൈജു താഴത്തേടത്ത് രഞ്ജിത് കൊട്ടാരത്തില്‍ അജിത്കുമാര്‍ വട്ടം കണ്ടത്തില്‍ മാതൃസമിതി പ്രസിഡന്റ് ശോഭന അമൃത് തുടങ്ങിയവര്‍ പങ്കെടുത്തു




.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍