നാട്ടാനകളുടെ എണ്ണം വളരെയധികം കുറഞ്ഞു വരുന്നത് അശങ്ക ജനകമായ സാഹചര്യ മാണെന്ന് കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന്. . കേരളത്തില്‍ 2008 ല്‍ ആയിരത്തിലധികം നാട്ടാനകളുണ്ടായിരുന്നത് ഇപ്പോള്‍ 366 ല്‍ എത്തിയിരിക്കുകയാണ്.. പ്രായാധിക്യം മൂലവും അസുഖം മൂലവും ചെരിയുന്ന ആനകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നത് സാംസ്കാരിക കേരളത്തെ ആശങ്കപ്പെടുത്തുന്നു. ഈ ഘട്ടത്തില്‍ കേരളത്തിലെ ഗജസമ്പത്തിനെ പരിപാലിച്ച് നിലനിര്‍ത്തേണ്ടത് ഉടമകളുടെ ആവശ്യം മാത്രമല്ല കേരളത്തിന്റെ ഉത്സവ ആചാരങ്ങള്‍ കാത്തു സൂക്ഷിക്കുക എന്നുമുള്ള കടമ കൂടിയാണ്. ആനകള്‍ക്കുണ്ടാവുന്ന അസുഖങ്ങള്‍ തിരിച്ചറിയുവാനും അതിനു ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിനും കേരളാ എലിഫന്റ് ഓണേഴ്സ് ഫെഡറേഷന് സംസ്ഥാനത്തിന്റെ മൂന്നു മേഖലകള്‍ കേന്ദ്രീകരിച്ച് ഗജ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രഗല്ഭരായ വെറ്ററിനറി ഡോക്ടര്‍മാര്‍ ക്യാംപില്‍ പങ്കെടുത്തുകൊണ്ടു് ആനകളെ പരിശോധിക്കുന്നതാണ്. എല്ലാ ആനകള്‍ക്കും HEALTH CARD അവിടെ വിതരണം ചെയ്യുന്നതാണ്. മധ്യമേഖല ഗജ വൈദ്യ പരിശോധന ക്യാംപ് കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രപരിസരത്തുവെച്ച് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ നടക്കും. ജലവിഭവ വകുപ്പു മന്ത്രി. മോന്‍സ് ജോസഫ് ക്യാംപ് ഉല്‍ഘാടനം ചെയ്യും. 30 ല്‍ അധികം ആനകള്‍ പരിശോധനാ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൊല്ലത്തും, ഇടുക്കിയിലും ഇതുപോലുള്ള എല്ലാ ആറുമാസം കൂടുമ്പോഴും ആനകളുടെ രക്തം, മൂത്രം, എരണ്ടം എന്നിവ പരിശോധിച്ച് ഹെല്‍ത്ത് കാര്‍ഡില്‍ രേഖപ്പെടുത്തുമെന്നും ഫെഡറേഷന് പ്രസിഡണ്ട് കെ.ബി.ഗണേഷ് കുമാര്‍ സെക്രട്ടറി കെ. മഹേഷ് . സംസ്ഥാന ജനറല്‍ സെക്രട്ടറി രവിന്ദ്രനാഥന്‍ നായര്‍ ഉഷശ്രീ എന്നിവര്‍ അറിയിച്ചു.
.





0 അഭിപ്രായങ്ങള്‍