Breaking...

9/recent/ticker-posts

Header Ads Widget

റോഡിന് നടുവില്‍ ടാങ്കര്‍ ലോറിയില്‍ എത്തിച്ച കക്കൂസ് മാലിന്യം തള്ളി.



ഏറ്റുമാനൂര്‍ പട്ടിത്താനം- മണര്‍കാട് ബൈപ്പാസ് റോഡില്‍, റോഡിന് നടുവില്‍ ടാങ്കര്‍ ലോറിയില്‍ എത്തിച്ച കക്കൂസ് മാലിന്യം തള്ളി.വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മാലിന്യം റോഡരികിലേയ്ക്ക് തെറിച്ച് വീണ് പ്രദേശമാകെ പരന്നു. സാമൂഹ്യവിരുദ്ധരുടെ പ്രവര്‍ത്തനം പ്രദേശവാസികള്‍ക്ക് ദുരിതമായിരിക്കുകയാണ്.  ടാങ്കര്‍ ലോറികളില്‍ കക്കൂസ് മാലിന് തള്ളുന്നത് പതിവായതോടെ ജലജന്യ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയിലാണ് ജനം. ജനങ്ങളുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന്  പൊതുപ്രവര്‍ത്തകനായ സജി പിച്ചകശ്ശേരി പറഞ്ഞു. പോലീസും നഗരസഭയും കാര്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യമുയരുന്നു. . മാലിന്യം വലിച്ചെറിയരുത്. എന്ന ബോര്‍ഡ് സ്ഥാപിച്ചതിന്റെ സമീപത്ത് തന്നെയാണ് തുടര്‍ച്ചയായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത്.  ശക്തമായ നടപടി ഉണ്ടാവണമെന്ന് നഗരസഭ കൗണ്‍സിലര്‍ താരാ സുരേഷ് ആവശ്യപ്പെട്ടു.കക്കൂസ് മാലിന്യം പ്രദേശമാകെ പരന്നൊഴുകി ദുര്‍ഗന്ധമാണ് വമിക്കുന്ന സ്ഥലത്തു കൂടി. കാല്‍നടയാത്രക്കാര്‍ക്ക്  കടന്നുപോകുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.. സാമൂഹിക വിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ തയ്യാറാകാതെ നഗരസഭ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് കുമ്മായം വിതറുക മാത്രമാണ് ചെയ്യുന്നതെന്ന്  ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ നഗരസഭാ സെക്രട്ടറി പോലീസ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.





.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍