പൂഞ്ഞാറില്‍ സൗജന്യ മെഗാ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ്ബ് ഓഫ് പൂഞ്ഞാര്‍ , എ.കെ.സി.സി യൂണിറ്റ് പൂഞ്ഞാര്‍, ഐ മൈക്രോ സര്‍ജറി ആന്‍ഡ് ലേസര്‍ സെന്റര്‍ തിരുവല്ല, ലയണ്‍സ് ചാരിറ്റബിള്‍ ഐ ഹോസ്പിറ്റല്‍ പൈക എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്. ബി.പി.എല്‍ കാര്‍ഡ് അംഗങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സൗജന്യ നിരക്കിലുംതിമിര ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തി കൊണ്ടാണ് ക്യാമ്പ് നടന്നത്.. പരിപാടിയുടെ ഉദ്ഘാടനം പൂഞ്ഞാര്‍ തെക്കെക്കര പഞ്ചായത്ത് പ്രസിഡന്റ് മിനര്‍വ മോഹന്‍ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്‌മണ്യന്‍ പുത്തന്‍ കൈപ്പുഴ അധ്യക്ഷനായിരുന്നു. ലയണ്‍സ് ജില്ലാ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി.ബി. മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും, പൂഞ്ഞാര്‍ സെന്റ് മേരീസ് ഫോറോന പള്ളി വികാരി റവ. ഫാദര്‍ തോമസ് പനക്കക്കുഴി അനുഗ്രഹപ്രഭാഷണവും നടത്തി. പൂഞ്ഞാര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് എം.എം. സജി, എ.കെ.സി.സി പൂഞ്ഞാര്‍ യൂണിറ്റ് പ്രസിഡന്റ് ജോയി കല്ലാറ്റ് , ക്ലബ് സെക്രട്ടറി ആര്‍. സുശീല്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ക്ലിന്റ് അരിപ്ലാക്കല്‍, പൂഞ്ഞാര്‍ സെന്റ് മേരീസ് ചര്‍ച് അസി. വികാരി റവ. ഫാദര്‍ ജോബിന്‍ വിളകുന്നേല്‍, തിരുവല്ല കണ്ണാശുപത്രി ക്യാമ്പ് കോര്‍ഡിനേറ്റര്‍ പി ശ്രീജിത്,ലയണ്‍സ് ക്ലബ് ട്രഷറര്‍ സോളി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു





0 അഭിപ്രായങ്ങള്‍