പുന്നത്തുറ സെന്റ് ജോസഫ് എല്‍ പി സ്‌കൂളില്‍ നാടിന്റെ തനിമയും രുചിക്കൂട്ടുകളുമായി, നാടന്‍ ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. കുട്ടികള്‍ വീടുകളില്‍ മാതാപിതാക്കളുടെ സഹായത്തോടെ തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം നാടന്‍ വിഭവങ്ങയാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. കുട്ടികളില്‍ പങ്കുവെക്കല്‍, കൂട്ടായ്മ, ,സ്വന്തം നാടിന്റെ സംസ്‌കാരത്തോടുള്ള ആദരവ്, എന്നിവ വളര്‍ത്തുന്നതിന് ലക്ഷ്യമിട്ടാണ് ഭക്ഷ്യമേള നടത്തിയത്. സ്‌കൂള്‍ മാനേജര്‍ ഫാദര്‍. അനില്‍ കരിപ്പിങ്ങാ പുറം ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് HS. ഹെഡ്മിസ്ട്രസ് ജിന്‍സി സേവിയര്‍, പ്രഥമ അധ്യാപിക കുഞ്ഞുമോള്‍ ആന്റണി ചക്യത്ത്, ലിറ്റോ തോമസ്. കെവിന്‍ ടോം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആന്‍സി ക്രിസ്തുദാസ്, അര്‍ച്ചന, ബബിത, മെയ് മോള്‍, തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.





0 അഭിപ്രായങ്ങള്‍