കുട്ടികള്‍ക്കായി സൗജന്യ സ്‌പെഷ്യാലിറ്റി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് പാലാ കൊച്ചിടപ്പാടിയിലെ സ്‌നേഹാരാം സ്‌കൂളില്‍ സംഘടിപ്പിച്ചു. കുട്ടികളിലെ ജനിതക രോഗങ്ങള്‍, പഠനവൈകല്യങ്ങള്‍, ഓര്‍മ്മക്കുറവ്, ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളികള്‍ തുടങ്ങിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് ക്യാമ്പ് നടന്നത.്
2019 മുതല്‍ കേരളത്തിലെ ഒന്‍പത് ജില്ലകളിലായി തുടര്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരുന്ന REGEN KERALA 152-ലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. ഡോ. രേഖയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ ഡോ. സിസ്റ്റര്‍ സുരാഫില, ഡോ. സിമി, ഡോ. ത്രേസിയാമ്മ, ഡോ. അന്‍സ്മി തുടങ്ങിയവര്‍ രോഗികളെ പരിശോധിച്ചു. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും വിതരണം ചെയ്തു.





0 അഭിപ്രായങ്ങള്‍