Breaking...

9/recent/ticker-posts

Header Ads Widget

കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചശേഷം മാത്രമേ ടാറിങ് നടപടികളുമായി മുന്നോട്ടുപോകാവൂ എന്ന് ബിജെപി



പാലാ ജനറല്‍ ആശുപത്രിയുടെ മുന്‍വശത്തുകൂടിയുള്ള റോഡിലെ  കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചശേഷം മാത്രമേ ടാറിങ് നടപടികളുമായി മുന്നോട്ടുപോകാവൂ എന്ന് ബിജെപി പാലാ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ ഭൂമി അളക്കലിലും അതിര്‍ത്തി നിര്‍ണയത്തിലും ആശുപത്രിയുടെ സ്ഥലത്ത് ചില അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. എന്നാല്‍, കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ വൈകിപ്പിച്ചശേഷം, കൈയേറ്റങ്ങള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ട് ടാറിങ് നടത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ബിജെപി വ്യക്തമാക്കി. ആശുപത്രിയുടെ ഭൂമി സംരക്ഷിക്കുകയും നിയമവിരുദ്ധമായ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്തശേഷം മാത്രമേ ടാറിങ് നടപടികള്‍ നടത്താവൂ. മറിച്ചുള്ള നടപടികളുമായി മുന്നോട്ടുപോയാല്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ് പറഞ്ഞു. ബിജെപി പാലാ മണ്ഡലം സമ്പൂര്‍ണ കമ്മിറ്റി യോഗം സംസ്ഥാന ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ പ്രൊഫ. ബി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഭൂമിയിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. കെ. ശശികുമാര്‍, മണ്ഡലം പ്രഭാരി അരുണ്‍ മൂലേടം, സംസ്ഥാന കമ്മിറ്റി അംഗം സെബി പറമുണ്ടത്ത്, രഞ്ജിത് ജി. മീനാഭവന്‍, ജില്ലാ വൈസ് പ്രസിഡന്റ് ബിനീഷ് ചുണ്ടച്ചേരി, ജില്ലാ സെക്രട്ടറി ജയരാജു, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധരന്‍ പി. ആര്‍., സുരേഷ് ബി. ഏഴാച്ചേരി, സംസ്ഥാന കൗണ്‍സില്‍ അംഗം അജി കെ എസ്., മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മഞ്ചേരില്‍, രാജന്‍ കെ. കെ., സ്മിത വിനോദ്, ശുഭാ സുന്ദര്‍ രാജ് തുടങ്ങിയവര്‍ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍