മുത്തോലിയില്‍ ഹോസ്പിറ്റാലിറ്റി മാനേജ് മെന്റ് ഇന്‍സ്റ്റിറ്റൂട്ടിന്റെ കെട്ടിട നിര്‍മ്മാണം പുനരാരംഭിച്ചതായി മാണി സി. കാപ്പന്‍ എം.എല്‍.എ പറഞ്ഞു. 50000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം മുടങ്ങിയത് മുഖ്യമന്ത്രിയേയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയേയും ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ധൃതഗതിയില്‍ തീരുമാനമായത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ മുടക്കിയിട്ട എല്ലാ പദ്ധതികളും പുനരാരംഭിക്കുകയാണ് . വേണ്ടത്ര ആലോചനയൊ പഠനമൊ ഇല്ലാതെ തുടങ്ങി വെച്ച പദ്ധതികളാണ് പാതി വഴിയില്‍ നിലച്ചു പോയത്. പുലിയന്നൂര്‍ ഗവ.ടെക്‌നിക് ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ കാറ്ററിംഗ് കോളേജ് ഉള്‍പ്പെടെ തുടങ്ങാന്‍ 30 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചത്. 18 കോടി സംസ്ഥാന സര്‍ക്കാരും 12 കോടി കേന്ദ്രഫണ്ടും ലഭ്യമാക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. അതനുസരിച്ച് 26.2.2014 ല്‍ 30 കോടിയുടെ ഭരണാനുമതി ലഭിച്ചതനുസരിച്ച് പണി ആരംഭിച്ചു.
15 .36 കോടി മുടക്കി നിര്‍മ്മിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്‌ളോക്കിന്റെ നിര്‍മ്മാണം ഏറ്റെടുത്ത സിറ്റ്‌കോ അസോസിയറ്റ്‌സ് എഗ്രിമെന്റ് വെച്ച് പണി തുടങ്ങിയെങ്കിലും മരങ്ങള്‍ വെട്ടിമാറ്റി കൊടുക്കാത്തതിനാലും കെ.എസ്.ഇ.ബിയുടെ 11 കെ.വി ലൈന്‍ മാറ്റി കൊടുക്കാത്തതു മുള്‍പ്പെടെയുള്ള കാരണങ്ങള്‍ പണി നീണ്ടു പോവുകയായിരുന്നു മൂന്നു നിലയിലുള്ള അഡ്മിനിസ്ടീറ്റീവ് ബ്‌ളോക്കിന്റെ സ്ട്രക്ചര്‍ തീര്‍ന്നെങ്കിലും ബാക്കി പണികള്‍ക്കായി 3 ,513.47 ലക്ഷം രൂപ വീണ്ടും അനുവദിച്ചെങ്കിലും സിറ്റ് കോ അസോസിയേറ്റ്‌സ് ഹൈക്കോടതിയി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 20.1.2026 ല്‍ റിട്ടിന് തീരുമാനമായതോടെയാണ് വീണ്ടും പണി ആരംഭിക്കാന്‍ കഴിഞ്ഞതെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു.
കേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്ന്പറഞ്ഞിരുന്ന 12 കോടിയില്‍ 4 കോടി രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്. അതില്‍ ഒന്നര കോടി കാലതാമസത്തിന്റെ പേരില്‍ പലിശയായി തിരിച്ചെടുക്കുകയും ചെയ്തു. കോമ്പൗണ്ട് വാള്‍, ഹോസ്റ്റല്‍, റോഡ് ഉള്‍പ്പെടെയുള്ളവക്ക് വീണ്ടും പണമാവശ്യമുണ്ടന്നും പുതിയ സര്‍ക്കാരിലാണ് പ്രതീക്ഷയെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
.





0 അഭിപ്രായങ്ങള്‍