Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം എസ്.കെ.വി.ജി.യു.പി. സ്‌കൂളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം



കടപ്ലാമറ്റം എസ്.കെ.വി.ജി.യു.പി. സ്‌കൂളില്‍ ക്രിയേറ്റീവ് കോര്‍ണര്‍, തുമ്പൂര്‍മുഴി മാലിന്യ സംസ്‌കരണ പ്ലാന്റ്',  ഡിജിറ്റല്‍ സ്‌ക്വയര്‍ എന്നിവയുടെ ഉദ്ഘാടനം നടന്നു.  സ്‌കൂള്‍ എച്ച്.എം  രാജശ്രീ എം.എസ് സ്വാഗതം ആശംസിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് അജയ്‌ഘോഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.  
കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജീന സിറിയക്ക് 'ക്രിയേറ്റീവ് കോര്‍ണര്‍' ഉദ്ഘാടനം ചെയ്തു. തുമ്പൂര്‍മുഴി മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് കുമാര്‍ എ.ഡി നിര്‍വ്വഹിച്ചു. ഡിജിറ്റല്‍ സ്‌ക്വയര്‍ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍  ശ്രീമതി. സുജാത അനില്‍കുമാര്‍  നിര്‍വ്വഹിച്ചു.  


ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആന്‍ഫോണ്‍സ് ടിജോ,  ബിജു ജോസഫ് ,  ഷാജി.ടി,  സഖറിയാസ് ജോസഫ്, നിതു ഗോപി, തോമസ് ആല്‍ബര്‍ട്ട് ,  ഡോണ്‍ സണ്ണി, ബോബി അപ്പച്ചന്‍,  ഗംഗാ ദേവി.ടി.പി, മേഴ്‌സി ബേബി, ഷീജാ ബേബി, ബി.പി.സി കുറവിലങ്ങാട്  ജിന്നി ജേക്കബ്,  സതീഷ് ജോസഫ്.എ, കില മുന്‍ ആര്‍.പി രവീന്ദ്രന്‍, സി.ആര്‍.സി.സി  ഷീബ.പി, മുന്‍ എച്ച്.എം  മധുകുമാര്‍.കെ.ബി എന്നിവര്‍ സംസാരിച്ചു.  
വിദ്യാര്‍ത്ഥികള്‍ക്ക് ഇലക്ട്രിക്കല്‍ വര്‍ക്ക്, പാചകം, തയ്യല്‍, കൃഷി എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കുന്നതിനുള്ള സൗകര്യങ്ങളാണ് ക്രിയേറ്റീവ് കോര്‍ണറില്‍  ഒരുക്കിയിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍