മറ്റക്കരയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് കടന്നല്‍ കുത്തേറ്റു
. അകലക്കുന്നം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ മറ്റക്കര കാരിമല പുറ്റത്താങ്കല്‍ തൊമ്മിക്കുഞ്ഞിനെയും ഭാര്യ ഷേര്‍ളിയേയും ഇളയ മകനായ ക്ലിസ്സിനെയുമാണ് കഴിഞ്ഞ ദിവസം കാട്ടുകടന്നല്‍ ആക്രമണം ഉണ്ടായത്.കഴിഞ്ഞ മാസം മാരാംകുഴി കുരിശുപള്ളിയ്ക്ക് സമീപം പാറേല്‍ ബേബിയുടെ റബ്ബര്‍ തോട്ടത്തില്‍ നിന്നും കൂറ്റന്‍ കടന്നല്‍ കൂട് തീയിട്ട് നശിപ്പിച്ചിരുന്നു.തൊമ്മിക്കുഞ്ഞിന്റെ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ റബ്ബര്‍ ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന ജോജി ജോസഫ് വേങ്ങത്താനമാണ് മലങ്കുളവിയുടെ കൂട് കണ്ടെത്തിയത്.ഉടന്‍ തന്നെ പഞ്ചായത്ത് മെമ്പറായ എം എസ് രാജു മുല്ലൂരിനെ വിവരം അറിയിച്ചു. തുടര്‍ന്ന് കടന്നലുകളെ നശിപ്പിക്കാന്‍ പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത്് മൂന്‍ പ്രസിഡന്റ് ജോഷി മൂഴിയാങ്കലിനെ വിളിച്ചുവരുത്തുകയായിരുന്നു.രാത്രി എട്ടുമണിയോടെ തുടങ്ങിയ ദൗത്യം ഒരു മണിക്കൂര്‍ കൊണ്ട് അപകടരഹിതമായി നാട്ടുകാരുടെ സഹായത്തോടെ ജോഷി പൂര്‍ത്തിയാക്കി. മറ്റക്കരയുടെ പലഭാഗങ്ങളിലും കൂടു കൂട്ടുന്ന അതീവ അപകടകാരികളായ കടന്നലുകളെ കൂട്ടത്തൊടെ കൊന്നൊടുക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും ജോഷി മുഴിയാങ്കല്‍ പറഞ്ഞു. വാര്‍ഡുമെമ്പര്‍ എം എസ് രാജു പാലാ ഫയര്‍ സ്റ്റേഷന്‍ സിവില്‍ ഡിഫന്‍സ് അംഗം ഹരികുമാര്‍ മറ്റക്കര, മഹേഷ് മുതുവണ്ടനാനിയ്ക്കല്‍, ജോജി വേങ്ങന്താനം, സുനില്‍ കുന്നേപ്പറമ്പില്‍, മനോജ് കാരിമല, ഷോജി ആയിരിക്കുന്നേല്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കടന്നല്‍ കൂട് തീയിട്ട് നശിപ്പിച്ചത്..
.





0 അഭിപ്രായങ്ങള്‍