Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ ബൈക്കില്‍ ഇടിക്കാതിരുന്നത് തലനാരിഴയ്ക്ക്



ലോറിയെ മറികടന്നെത്തിയ ഇന്നോവ കാര്‍ ബൈക്കില്‍ ഇടിക്കാതിരുന്നത് തലനാരിഴയ്ക്ക്. ബൈക്ക് യാത്രക്കാരായ എഴുമാന്തുരുത്ത് ഐപിസി സഭയിലെ മുന്‍ പാസ്റ്റര്‍ ജോമോന്‍ മാത്യുവും ഭാര്യ ബബിതയും അത്ഭുതകരമായാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്. വെള്ളിയാഴ്ച 10:30-ഓടെ കുറവിലങ്ങാട് കാളികാവ് ഭാരത് പെട്രോള്‍ പമ്പിന് മുമ്പിലായിരുന്നു നടുക്കുന്ന സംഭവം.
മുന്‍പില്‍ പോവുകയായിരുന്ന ലോറിയെ മറികടക്കാന്‍ അമിതവേഗതയിലെത്തിയ ഇന്നോവ കാര്‍, എതിര്‍ദിശയില്‍ ബൈക്കില്‍ വരികയായിരുന്ന ജോമോന്‍ മാത്യുവിനെയും ഭാര്യയെയും ഇടിക്കേണ്ടതായിരുന്നു. കാറിന്റെ വരവു കണ്ട് ജോമോന്‍ മാത്യു ബൈക്ക് വെട്ടിച്ചു മാറ്റിയതിനാലാണ് വന്‍ അപകടം ഒഴിവായത്. ലോറിയുടെയും കാറിന്റെയും നടുവിലൂടെയാണ് ബൈക്ക് കടന്നുപോയത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍