Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം



ഇ എസ് എ വനത്തിനുള്ളില്‍ പരിമിതപ്പെടുത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി  എംപി ആവശ്യപ്പെട്ടു.  ഇ എസ് എ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥയ്‌ക്കെതിരെ കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ 54 ശതമാനത്തില്‍ അധികം  വൃക്ഷാവരണം ഉണ്ടെന്ന് രാജ്യസഭയില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിഷയത്തില്‍ രാഷ്ട്രീയത്തിനതീതമായി ഒന്നിച്ച് നിന്ന് പോരാടുവാന്‍ എല്ലാ കക്ഷികളും തയ്യാറാവണം.

ബഫര്‍ സോണ്‍ വനത്തിനുള്ളില്‍ നിജപ്പെടുത്തണമെന്ന് ആദ്യമായി ആവശ്യപ്പെടുകയും  അതിനാവശ്യമായ പഠന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര എം പവേര്‍ഡ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്ത ആദ്യ രാഷ്ട്രീയ കക്ഷി കേരള കോണ്‍ഗ്രസ് (എം) ആണ്. ഇ എസ് എ വിഷയം ചര്‍ച്ച ചെയ്യുവാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് ഫ്രെ ഫ. ലോപ്പസ് മാത്യു പ്രതിഷേധ സംഗമത്തില്‍ അദ്ധ്യക്ഷതവഹിച്ചു. മുന്‍ എംഎല്എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍,  സ്‌റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍ , സണ്ണി തെക്കേടം, ,ജോര്‍ജുകുട്ടി ആഗസ്തി, ജോസ് ടോം, തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍