ഏറ്റുമാനൂരിലെ മത്സ്യ മാര്‍ക്കറ്റിനോട് ചേര്‍ന്ന ലിങ്ക് റോഡിലൂടെയുള്ള കാല്‍നട യാത്ര ദുരിതമാകുന്നു. പ്രൈവറ്റ് ബസ് സ്റ്റേഷനേയും കെഎസ്ആര്‍ടിസി ബസ്റ്റേഷനെയും ബന്ധിപ്പിക്കുന്ന ഈ വഴി, ഗതാഗതക്കുരുക്കില്‍ വാഹനങ്ങള്‍ക്ക് ആശ്വാസമാകുന്ന ലിങ്ക് റോഡ് കൂടിയാണ്. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും കടന്നു പോകുന്ന ഈ വഴിയില്‍ കൂടി നടന്നു പോകുന്നവരുടെ ദേഹത്ത് മലിനജലവും മത്സ്യം മാര്‍ക്കറ്റിലെ മീന്‍ വെള്ളവും തെറിച്ചു വീഴുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. വെള്ളക്കെട്ട് ഉണ്ടായിരുന്ന ഈ ഭാഗത്ത് ടൈല്‍ പാകിയാണ് റോഡ് വൃത്തിയാക്കിയിരുന്നത്. എന്നാല്‍ മത്സ്യ മാര്‍ക്കറ്റിലേക്ക് മത്സ്യവുമായി എത്തുന്ന കണ്ടെയ്‌നര്‍ ലോറികള്‍ അടക്കമുള്ള ഭാരവാഹനങ്ങള്‍ കയറിയിറങ്ങിയതോടെ ടൈലുകള്‍ ഇളകുകയും ഇതിനിടയില്‍ മലിന ജലം നിറയുകയും ആണ്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഇതില്‍ നിന്നുള്ള മലിനജലം കാല്‍നടയാത്രക്കാരുടെ വസ്ത്രങ്ങളിലാണ് പതിക്കുന്നത്. റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.





0 അഭിപ്രായങ്ങള്‍