മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട്കൊണ്ട് സംയുക്ത ഐക്യവേദിയുടെ നേതൃത്വത്തില്‍ മറ്റക്കര മണലില്‍ ജന്തര്‍ മന്തര്‍ കോര്‍ണര്‍ സംഘടിപ്പിച്ചു. കര്‍ഷകസംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍, മഹിളാ അസോസിയേഷന്‍, ഡി വൈ എഫ്,ഐ,എസ് എഫ് ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മറ്റക്കര ആലുംമൂട് കവലയില്‍ നിന്നാരംഭിച്ച പ്രകടനം മണലില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം കര്‍ഷകസംഘം സംസ്ഥാന കമ്മറ്റിയംഗം പി എന്‍ ബിനു ഉദ്ഘാടനം ചെയ്തു. പി കെ മോനപ്പന്‍ അധ്യക്ഷനായിരുന്നു. കര്‍ഷക സംഘം അയര്‍ക്കുന്നം ഏരിയ സെക്രട്ടറി റ്റി എസ് ജയന്‍ , കെ എസ് ബിനോയ്കുമാര്‍ , കെ എസ് കെ റ്റി യു ഏരിയ സെക്രട്ടറി പി കെ ഓമനക്കുട്ടന്‍, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ.സുധിന്‍ സതീശ്, എസ് എഫ് ഐ ഏരിയ പ്രസിഡന്റ് അമ്പാടി സുരേഷ്, പി കെ അജി തുടങ്ങിവയര്‍ സംസാരിച്ചു. തുടര്‍ന്ന് സംഗീത സായാഹ്നവും സംഘടിപ്പിച്ചു. ജന്തര്‍ മന്ദര്‍ കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം ജന്തര്‍മന്ദറുകള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് മറ്റക്കരയിലും ജന്തര്‍ മന്ദര്‍ കോര്‍ണര്‍ സംഘടിപ്പിച്ചത്.





0 അഭിപ്രായങ്ങള്‍