Breaking...

9/recent/ticker-posts

Header Ads Widget

MBBS നേടിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ്



കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും MBBS നേടിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. 2020  ബാച്ചില്‍ നിന്നും 169 വിദ്യാര്‍ഥികളാണ് MBBS ബിരുദം നേടിയത് . ബിരുദ സമര്‍പ്പണ സമ്മേളനം വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം സീനിയര്‍ പ്രഫസര്‍ ഡോ. പ്രിയ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. പുന്നൂസ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ഫ്രെഡറിക് പോള്‍, സദറുദ്ദീന്‍ അഹമ്മദ്, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എസ്.ശങ്കര്‍,  ഹൗസ് സര്‍ ജന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അശ്വിന്‍ ചാണ്ടി, ചെയര്‍പഴ്‌സന്‍ നോബിന്‍ സോ ജന്‍, ഡോ. ഷിബു ജോര്‍ജ്, അലന്‍ ചെറിയാന്‍ അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.


.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍