സര്‍വകലാശാലകളില്‍ യുഡിഎഫ്-ആര്‍എസ്എസ് ഡീലാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് അഭിപ്രായപ്പെട്ടു. സര്‍വകലാശാലയിലെ ഭരണസ്തംഭനത്തില്‍ പ്രതിഷേധിച്ച് എംജി യൂണിവേഴ്സ്റ്റി എംപ്ലോയീസ് അസോസിയേഷന്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒഡീല്‍ ഉണ്ടാക്കിയവരാണ് ഭരണത്തിലുള്ളത്. സിന്‍ഡിക്കറ്റ് അംഗങ്ങള്‍ക്ക് യോഗ്യത ഒരു വിഷയമല്ല. എംജിയിലെ അക്കാദമിക്ക് വിദഗ്ധരെ മറികടന്നാണ് മറ്റൊരു സര്‍വകലാശാലയില്‍നിന്നുള്ളയാളെ താല്‍ക്കാലിക വിസിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലറുടെ ഏകാധിപത്യം അവസാനിപ്പിക്കുക, അന്യായമായ സ്ഥലം മാറ്റങ്ങള്‍ അവസാനിപ്പിക്കുക, പഞ്ചിങ് സംബന്ധിച്ച നിയമപരമായ ജീവനക്കാരുടെ അവകാശങ്ങള്‍ അനുവദിക്കുക, സിന്‍ഡിക്കേറ്റിന്റെ അന്യായമായ സിറ്റിംഗ് ഫീസ് വര്‍ധന പിന്‍വലിക്കുക, അക്കാദിക, ഭരണ രംഗത്തെ പ്രതിസന്ധി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ധര്‍ണ. അസോസിയേഷന്‍ പ്രസിഡണ്ട് ജോസഫ് എബ്രഹാം അധ്യക്ഷനായ യോഗത്തില്‍ മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സഖറിയ, ഡോ. ജോജി അലക്‌സ്, യൂണിവേഴ്‌സിറ്റി പെന്‍ഷനേഴ്സ് ഫോറം എം ജിയൂണിറ്റ് സെക്രട്ടറി പി സി സുകുമാരന്‍, എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ആദിത്യ എസ് നാഥ്, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുരേഷ് എം എസ്, ജോയിന്റ് സെക്രട്ടറി സ്വപ്ന എ എന്നിവര്‍ സംസാരിച്ചു.
.





0 അഭിപ്രായങ്ങള്‍