Breaking...

9/recent/ticker-posts

Header Ads Widget

ശില്പശാലയും മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു.



അസോസിയേഷന്‍ ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡ്  കോട്ടയത്തിന്റെ  സഹകരണത്തോടെ, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കായുള്ള 'PAID' സംഘടനയുടെ ആഭിമുഖ്യത്തില്‍ ശില്പശാലയും മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു.  മണ്ണയ്ക്കനാട് ഹോളിക്രോസ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം  എയ്ഡ് ജില്ലാ കോഡിനേറ്ററും, ഹോളിക്രോസ് പ്രിന്‍സിപ്പലുമായ  സിസ്റ്റര്‍ ബോബി പോള്‍   നിര്‍വഹിച്ചു.  PAID ജില്ലാ പ്രസിഡന്റ്  മുരളി വേങ്ങത്ത് അധ്യക്ഷത വഹിച്ചു കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാണി മുഖ്യപ്രഭാഷണം നടത്തി. കുറവിലങ്ങാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  സാം ജോസഫ്  ആശംസ പ്രസംഗം നടത്തി. ഫാ. അഗസ്റ്റിന്‍ ബിനോയി മേച്ചേരിയുടെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസും, പ്രതിനിധികളുടെ സംശയങ്ങള്‍ക്കുള്ള മറുപടി സെഷനും നടന്നു. പ്രതിനിധികളുടെ സംശയങ്ങള്‍ക്ക്  PAID സംസ്ഥാന ട്രഷറര്‍ ജെന്നി തോമസ് മറുപടി നല്‍കി.ജില്ലാ സെക്രട്ടറി ടോമി ജോസഫ്, ട്രഷറര്‍ ടോണി വര്‍ഗീസ്, വൈസ് പ്രസിഡന്റുമാരായ മേഴ്‌സി എബ്രഹാം, മനോജ്കുമാര്‍ വി.എന്‍,  അജിമോള്‍ എം.സി, ജില്ലാ ജോയിന്‍ സെക്രട്ടറിമാരായ ജേക്കബ് സേവിയര്‍, സുനിത ഹരിദാസ്, വനിതാ വിങ്ങ് ജില്ലാ സെക്രട്ടറി സന്ധ്യ മനോജ്, മാനേജര്‍ സിസ്റ്റര്‍ ഫാബി ജോസഫ്, ഹോളിക്രോസ് സ്‌കൂള്‍ PAID യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍