കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍ സംഘടിപ്പിച്ച മൗണ്ടീസ്റ്റ 2026 കൊമേഴ്സ് & ഐ. ടി ഫെസ്റ്റില്‍ ചവറ പബ്ലിക് സ്‌കൂള്‍, പാലാ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് കരസ്ഥമാക്കി. പ്ലാസിഡ് വിദ്യാവിഹാര്‍, ചെത്തിപ്പുഴ ആണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. സ്‌കൂള്‍ മാനേജര്‍ റവ. മദര്‍ മോളി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം റവ. ഫാദര്‍ റോയി കണ്ണന്‍ചിറ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. കൊമേഴ്സ് ആന്റ് ഐ.ടി ഫെസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ സത്യന്‍ കെ എം ആശംസ അര്‍പ്പിച്ചു.
കൊമേഴ്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ മേഖലകളിലെ വിദ്യാര്‍ഥികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുക, നവീന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മത്സര ബോധത്തോടൊപ്പം സഹകരണ മനോഭാവം വളര്‍ത്തുക എന്നിവയായിരുന്നു ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യങ്ങള്‍. വിദ്യാര്‍ഥികള്‍ക്ക് അറിവും അനുഭവ സമ്പത്തും നേടുന്നതിനും വിവിധ സ്‌കൂളുകളില്‍ നിന്നുള്ള സഹപാഠികളുമായി ആശയങ്ങള്‍ പങ്കുവെയ്ക്കുന്നതിനും ഫെസ്റ്റ് അവസരമൊരുക്കി.





0 അഭിപ്രായങ്ങള്‍