എട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പാലാ നെല്ലിയാനിയിലെ മിനി സിവില്‍ സ്റ്റേഷന്‍ അനക്‌സ് മന്ദിരത്തില്‍ വെള്ളിയാഴ്ച മുതല്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. വെള്ളിയാഴ്ച 4.30 ന് റവന്യൂമന്ത്രി Ap അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും മന്ത്രി മോന്‍സ് ജോസഫ് മാണി സി കാപ്പന്‍ MLA ഫ്രാന്‍സിസ് ജോര്‍ജMP ജോസ് Kമാണി MP തുടങ്ങിയവര്‍ പങ്കെടുക്കും. സിവില്‍ സ്റ്റേഷന്‍ അനക്‌സിലെ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ വിലയിരുത്തി. റവന്യൂ അധികൃതരുമായി ചര്‍ച്ച നടത്തിയ കളക്ടര്‍, മന്ദിരത്തില്‍ കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുമെന്നും രണ്ടും മൂന്നും നിലകള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും അറിയിച്ചു. മീനച്ചില്‍ തഹസില്‍ദാര്‍ സജിമോന്‍ മാത്യു, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ മനോജ് മൈക്കിള്‍ എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മന്ദിരം സന്ദര്‍ശിച്ച് ഓഫീസുകള്‍ ഇവിടേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപടികള്‍ യാഥാര്‍ഥ്യമായില്ല. പാലാ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് വിഭാഗവും താലൂക്ക് വ്യവസായ കേന്ദ്രവുമാണ് ആദ്യഘട്ടത്തില്‍ അനക്‌സ് മന്ദിരത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.. റവന്യൂ ഇലക്ഷന്‍ വിഭാഗത്തിനും ഇവിടെ സ്ഥലം അനുവദിച്ചിട്ടുണ്ട്. എക്‌സൈസ് വിഭാഗത്തിനായി സ്ഥലം നിര്‍ദേശിച്ചിരുന്നെങ്കിലും കൂടുതല്‍ സ്ഥലസൗകര്യം ആവശ്യമാണെന്ന് അറിയിച്ചതിനാല്‍ ഈ വിഭാഗം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കില്ല. മന്ദിരത്തിലെത്തുന്ന പൊതുജനങ്ങള്‍ക്കായി ഇരിപ്പിട സൗകര്യം, പൊതുശൗചാലയം, ജീവനക്കാര്‍ക്കും ഓഫീസിലെത്തുന്നവര്‍ക്കുമുള്ള വാഹനപാര്‍ക്കിംഗ് എന്നിവ അടുത്ത ഘട്ടത്തില്‍ സജ്ജീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതുപ്രവര്‍ത്തകരായ ജയ്‌സണ്‍ മാന്തോട്ടവും ആനന്ദ് ചെറുവള്ളിയും പ്രദേശവാസികളും ചേര്‍ന്നാണ് കളക്ടറോട് ആവശ്യങ്ങള്‍ ഉന്നയിച്ചത്.
.





0 അഭിപ്രായങ്ങള്‍