നീറിക്കാട് ശ്രീനാരായണ ഗുരുദേവക്ഷേത്രത്തില്‍ ശ്രീകോവില്‍ കട്ടിളവെപ്പ് ചടങ്ങ് നടന്നു. ഞായറഴ്ച രാവിലെ 9.25 മുതല്‍ 10.02 വരെയുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങുകള്‍. തിരുവിതാംകൂര്‍ ദേവസ്വം സ്ഥപതി പാമ്പാക്കുട ശിവനാചാരി കട്ടിളവെപ്പ് കര്‍മം നിര്‍വഹിച്ചു. കോട്ടയം എസ്എന്‍ഡിപി യൂണിയന്‍ കണ്‍വീനര്‍ സുരേഷ് പരമേശ്വരന്‍ സന്നിഹിതനായിരുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവില്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി നാരായണമഠം ഡോ. അനീഷ് നാരായണന്‍ തന്ത്രികളുടെയും ക്ഷേത്രം മേല്‍ശാന്തി ശ്യാംലാല്‍ ശാന്തികളുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. നീറിക്കാട് എസ്.എന്‍.ഡി.പി. യോഗം ശാഖാ നമ്പര്‍ 1339-ന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ചടങ്ങില്‍ ക്ഷേത്ര ഭാരവാഹികളും ഗുരുദേവഭക്തരും നാട്ടുകാരും പങ്കെടുത്തു.





0 അഭിപ്രായങ്ങള്‍