Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ടൗണില്‍ നൈറ്റ് മാര്‍ച്ച് നടത്തി



മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യനേഷ് കുമാര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ ടൗണില്‍ നൈറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ചിനു ശേഷം നടന്ന പ്രതിഷേധയോഗം കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ: ജെയിസണ്‍ ജോസഫ് ഉത്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ്  ബിനു ചെങ്ങളം അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഉന്നതാധികാര സമതി അംഗങ്ങളായ മൈക്കിള്‍ ജയിംസ്, ജയിംസ് കുര്യന്‍, അനില്‍ തയ്യില്‍, ജനറല്‍ സെകട്ടറിമാരായ സാബു പീടികക്കന്‍ ,സ്റ്റീഫന്‍ ചാഴികാടന്‍, ജില്ലാ നേതാക്കളായ കുഞ്ഞ് കളപ്പുര , സിബി കൊച്ചു പുരയ്ക്കല്‍ , പി.വി. വര്‍ക്കി, ജയിസണ്‍ ഞൊങ്ങിണി, ബിനോയി ഉള്ളപ്പള്ളി, സിബി ചിറയില്‍ ,തോമസ് പുതുശ്ശേരി, ടിറ്റോ പയ്യനാടന്‍, തോമസ് വഞ്ചിയില്‍, ബേബി ജോണ്‍, ജോസ് മെ നാംങ്കരി ,പി.ചന്ദ്രകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍