പാലാ സി.വൈ.എം എല്‍. കെട്ടിടം തകര്‍ത്ത സംഭവത്തില്‍ പാലാ പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചു. കേരള ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും അന്വേഷണോദ്യോഗസ്ഥര്‍ ദൃ ശ്യങ്ങള്‍ ശേഖരിക്കാത്ത സാഹചര്യത്തില്‍ സംഘടനാ ഭാരവാഹികള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ജില്ലാ പോലീസ് മേധാവിക്ക് കര്‍ശന നിര്‍ദേശം നല്‍കിയ സാഹച ര്യത്തിലാണ് പോലീസ് നടപടി ഉണ്ടായത്. സി.വൈ.എം .എല്‍. കെട്ടിടത്തിന് എതിര്‍ വശത്തുള്ള സ്വകാര്യസ്ഥാപന ത്തിന്റെ ഓഫീസിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് പരി ശോധിച്ചത്. രാവിലെ 9.45-ഓടെ ആരംഭിച്ച പരിശോധന വൈകീട്ട് അഞ്ചുവരെ നീണ്ടു. പോലീസും കോട്ടയം സൈബര്‍ സെല്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു. സി.വൈ.എം .എല്‍. അംഗങ്ങളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പോലീസ് രേഖാമൂലം കൈപ്പറ്റി കോടതിയില്‍ സമര്‍പ്പിച്ചു. പാലാ എസ്.എച്ച്.ഒ. എം.ഡി.അഭി ലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ദൃശ്യങ്ങള്‍ ശേഖരിച്ചത്. ഫെബ്രുവരി മൂന്നിന് പു ലര്‍ച്ചെ 1:10-നാണ് കുരിശു പള്ളി ജങ്ഷനില്‍ പ്രവര്‍ത്തിച്ച് ക്കുന്ന സി.വൈ.എം.എല്ലി ന്റെ ആസ്ഥാനമന്ദിരം തകര്‍ത്തത്. പോലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നില്ലെന്നും തെളിവുകള്‍ ശേഖരിക്കുന്നില്ലെന്നും അറിയിച്ച് പോലീസിനെതിരേ ഹൈക്കോട തിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് പുതിയ നീക്കങ്ങള്‍.





0 അഭിപ്രായങ്ങള്‍