പാലാ മുരിക്കുമ്പുഴയില്‍ പിതാവിനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. അച്ഛന്‍ തേക്കിലക്കാട്ടില്‍ പ്രേമാനന്ദന്റെയും മകന്‍ അമല്‍ പി. ആനന്ദിന്റെയും മൃതദേഹങ്ങളില്‍ പോലീസ് ശാസ്ത്രീയ പരിശോധന നടത്തി. വെള്ളിയാഴ്ച വൈകിട്ടാണ് ഇരുവരെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധനയ്ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളില്‍നിന്നും മറ്റും പോലീസ് വിശദമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇരുവരുടെയും സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും.





0 അഭിപ്രായങ്ങള്‍