പൂഞ്ഞാര്‍ സ്വദേശിയായ ദളിത് യുവാവിനെ ഈരാറ്റുപേട്ട പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് കേരള പട്ടികവര്‍ഗ്ഗ ഊരാളി സമുദായ സംഘടനയുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മര്‍ദ്ദനമേറ്റ പൂഞ്ഞാര്‍ പെരുങ്ങുളം പൂവത്തുങ്കല്‍ അഭിലാഷ് കോട്ടയം മെഡിക്കല്‍ കോളേജ് ചികിത്സയിലാണ്. മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാലാ ഡിവൈഎസ്പി യ്ക്ക് പരാതി നല്‍കി. അഭിലാഷിനെ , വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ അഞ്ച് അംഗസംഘം മര്‍ദിച്ചതായും വലിച്ചിഴച്ച് കാറില്‍ കയറ്റിയതായും തടയാന്‍ ശ്രമിച്ച ബന്ധുക്കളെയും സമീപവാസികളെയും അസഭ്യം പറഞ്ഞതായി പരാതിയിലുണ്ട്. ഇതേക്കുറിച്ച് പരാതി പറഞ്ഞാല്‍ കെഎസ്ഇബി കമ്പികള്‍ മോഷ്ടിച്ചു എന്ന് കേസെടുത്ത് അകത്തിടുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ ഉണ്ട്.
പിന്നീട് എസ് സി പ്രമോട്ടറെ വിളിച്ചുവരുത്തി അഭിലാഷിനെ വിട്ടയക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട അഭിലാഷിനെ പാലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അതേസമയം കെഎസ്ഇബിയുടെ ലൈന്‍ കമ്പികള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതി എന്ന് സംശയിക്കുന്ന ആളെ കുറിച്ച് ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ചോദ്യം ചെയ്യാനാണ് അഭിലാഷിനെ കസ്റ്റഡിയിലെടുത്തത്. വാഹനത്തിനുള്ളില്‍ വച്ച് അഭിലാഷ് ബഹളമുണ്ടാക്കിയതായി പോലീസ് പറയുന്നു. മര്‍ദ്ദിച്ചിട്ടില്ലെന്ന് പാലാ ഡിവൈഎസ്പിയും പറഞ്ഞു.





0 അഭിപ്രായങ്ങള്‍