Breaking...

9/recent/ticker-posts

Header Ads Widget

മറ്റക്കര പുത്തേട്ടു കാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവം



സോപാനം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ നേതൃത്വത്തില്‍ മറ്റക്കര  പുത്തേട്ടു കാവ്  ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവം നടന്നു. അകലക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി സണ്ണി അധ്യക്ഷത വഹിച്ചു. പ്രശസ്ത കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ബാലചന്ദ്രന്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സോപാനം മ്യൂസിക് സ്‌കൂളിന്റെ പതിനെട്ടാമത് വാര്‍ഷികം ഒക്ടോബര്‍ 18 മുതല്‍ 21 വരെ തീയതികളില്‍ കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളുടെ നടക്കുമെന്ന് ഡയറക്ടര്‍ വിനോദ് ഇടമുള അറിയിച്ചു. സംഗീതസംവിധായകനും ഗായകനുമായ വിദ്യാധരന്‍ മാസ്റ്റര്‍, കര്‍ണാടക സംഗീതജ്ഞന്‍ പ്രണവം ശങ്കരന്‍ നമ്പൂതിരി തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.


.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍