Breaking...

9/recent/ticker-posts

Header Ads Widget

RSS ഏറ്റുമാനൂര്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി മഹോത്സവം നടന്നു.



രാഷ്ട്രീയ സ്വയം സേവക സംഘം ഏറ്റുമാനൂര്‍ മണ്ഡലത്തിന്റെ  ആഭിമുഖ്യത്തില്‍ വിജയദശമി മഹോത്സവം നടന്നു. ഏറ്റുമാനൂര്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ പഥ സഞ്ചലനം പട്ടിത്താനം റൗണ്ടന ജംഗ്ഷനില്‍ നിന്നും ആരംഭിച്ചു.  ഗണവേഷ ധാരികളായ പ്രവര്‍ത്തകര്‍ പങ്കെടുത്ത പഥസഞ്ചലനം പേരൂര്‍കവലയില്‍ ചെമ്പിളാവ് ഗ്രൗണ്ടില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ വി ഗീത അധ്യക്ഷയായിരുന്നു. RSS ദക്ഷിണ പ്രാന്ത സഹ പ്രചാരക് പ്രമുഖ് വി എന്‍ ദിലീപ്കുമാര്‍ പ്രഭാഷണം നടത്തി. വൈവിധ്യങ്ങളെ അംഗീകരിക്കുകയും പരസ്പര ബഹുമാനത്തോടെയും സദ്ഭാവനയോടെയും മുന്നോട്ടുപോകുകയും ചെയ്യുന്നതാണ് ഭാരതത്തിന്റെ സവിശേഷതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  കേസരി  പ്രചരണ  പരിപാടിയുടെ ഉദ്ഘാടനം ശശിധരന്‍ നായര്‍ നിര്‍വഹിച്ചു. മണ്ഡല്‍ കാര്യവാഹ് അനന്തു അനില്‍ യോഗത്തില്‍ സ്വാഗതം പറഞ്ഞു



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍