Breaking...

9/recent/ticker-posts

Header Ads Widget

പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍ എസ്.എം.എസ്.എം. പബ്ലിക് ലൈബ്രറിയുടെ പ്രകൃതി പഠന വിഭാഗമായ ശ്രീമൂലം നേച്ചര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, കേരള വനം-വന്യജീവി വകുപ്പിന്റെ  സഹകരണത്തോടെ നിലമ്പൂര്‍ കരിമ്പുഴ വന്യജീവി സങ്കേതത്തില്‍  ത്രിദിന പ്രകൃതി പഠന ക്യാമ്പ്  സംഘടിപ്പിച്ചു. ജൈവവൈവിധ്യത്തെക്കുറിച്ചും പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ, പ്രകൃതിമിത്ര വന്യജീവി വകുപ്പ് നല്‍കുന്ന  വനമിത്ര അവാര്‍ഡുകള്‍ നേടിയ ശ്രീമൂലം നേച്ചര്‍ ക്ലബ്ബിന്റെ പതിനാറാമത് നേച്ചര്‍  ക്യാമ്പ് ആണ് കരിമ്പുഴയില്‍ നടന്നത്.
 ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ്, സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയില്‍, അഡ്വ. സാനി ജോസഫ്, അഡ്വ. ബിജു ഫ്രാന്‍സിസ് വെട്ടൂര്‍, എം. ആര്‍. ജോഷി മുളയ്ക്കല്‍, സി. ശശി, ജെയിംസ് പുളിക്കന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ശ്രീജേഷ്, പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സജീവ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.  മികച്ച ക്യാമ്പ് അംഗമായി എന്‍.എസ്. സതീഷ് കുമാര്‍ നെല്ലിയ്ക്കാത്തടത്തെ തെരഞ്ഞെടുത്തു. സമ്മാനദാനം റേഞ്ച്  ഓഫീസര്‍ കെ. പി. ജിനേഷ് നിര്‍വഹിച്ചു.


.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍