Breaking...

9/recent/ticker-posts

Header Ads Widget

അയര്‍കുന്നം വി. കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് ദൈവാലയത്തില്‍ സംയുക്തതിരുനാള്‍



അയര്‍കുന്നം വി. കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് ദൈവാലയത്തില്‍ വി. കൊച്ചുത്രേസ്യയുടെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ചുള്ള പ്രധാന തിരുക്കര്‍മ്മങ്ങള്‍ ഒക്ടോബര്‍ 24, 25 തീയതികളില്‍ നടന്നു. ശനിയാഴ്ച വൈകുന്നേരം 4.30ന് ജപമാലയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. . 5ന് പ്രസുദേന്തി വാഴ്ചയും 5.30ന് ദിവ്യബലി, നൊവേന, പ്രസംഗം എന്നിവയും  തുടര്‍ന്ന് പ്രദക്ഷിണവും നടന്നു.  ഞായറാഴ്ച രാവിലെ 10ന് ജപമാലയും 10.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിയും പ്രദക്ഷിണവും നടന്നു. വി. കൊച്ചുത്രേസ്യയുടെ തിരുനാള്‍ ദിനത്തിലെ പ്രധാന തിരുക്കര്‍മ്മങ്ങളില്‍ ഫാ. അനില്‍ തൊണ്ടംപ്ലാക്കല്‍, ഫാ. ജെയിംസ് മുകുളേല്‍ എന്നിവര്‍ കാര്‍മികരായിരുന്നു. ഉച്ചയ്ക്ക് 12ന് ദിവ്യകാരുണ്യപ്രദക്ഷിണവും തുടര്‍ന്ന് നേര്‍ച്ച ഭക്ഷണവിതരണവും നടന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍