Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരത്തിലെ പ്രധാന റോഡുകള്‍ തോടുകളായി



കനത്തമഴയില്‍ ഏറ്റുമാനൂര്‍ നഗരത്തിലെ പ്രധാന റോഡുകള്‍ തോടുകളായി മാറുന്നത് കാല്‍നടയാത്രക്കാരെയും  വാഹന യാത്രികരെയും ദുരിതത്തിലാക്കുന്നു. ഡ്രയിനേജ് സംവിധാനത്തിലെ അശാസ്ത്രീയതയും ശുചീകരണജോലികള്‍ സമയബന്ധിതമായി നടപ്പിലാക്കാത്തതുമാണ്പ്രതിസന്ധിക്ക് കാരണമാകുന്നത്. എം.സി റോഡില്‍ മെയിന്‍ പോസ്റ്റ് ഓഫീസ് പടിക്കലെ , ലിങ്ക് റോഡ്  നന്നാക്കുവാന്‍ അധികൃതര്‍ തയ്യാറാകാതെ വന്നതോടെ ഈ ഭാഗത്ത് റോഡ് തകരുകയും  കോടതിപ്പടി, നീണ്ടൂര്‍ റോഡ് എന്നിവിടങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം  ഇട റോഡിനെ തോട് ആക്കി മാറ്റുകയും ചെയ്യുന്നു.  ഇതോടെ മെയിന്‍ പോസ്റ്റ് ഓഫീസ് ഭാഗത്ത്  വെള്ളക്കെട്ട് രൂപപ്പെടുകയാണ്. 


പാലാ റോഡില്‍,   പാറകണ്ടം ജംഗ്ഷന്‍ വരെ റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് ഡ്രയിനേജ് സംവിധാനം ഉള്ളത്. ഇതുമൂലം പാലാ റോഡിലേക്ക് ഒഴുകിയെത്തുന്ന വെള്ളം റോഡില്‍ കെട്ടിനിന്ന്  വെള്ളക്കെട്ടായി മാറുക
യാണ് പ്രധാന റോഡുകളിലേക്കും താഴ്ന്ന പ്രദേശമായ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ അടക്കമുള്ള ഇടങ്ങളിലേക്കും വെള്ളം ഒഴുകിയെത്തി  വെള്ളക്കെട്ടു രൂപപ്പെടാന്‍ കാരണമാകുകയും ചെയ്യുന്നു നഗരസഭയും പൊതുമരാമത്ത് വകുപ്പും കൂടിയാലോചനകള്‍ നടത്തി പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്നാണ് പൊതുജനം ആവശ്യപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍