Breaking...

9/recent/ticker-posts

Header Ads Widget

'സുഭിക്ഷം' ഭക്ഷ്യമേള ശ്രദ്ധേയമായി.



ഏറ്റുമാനൂര്‍ ഗവ. TTI-യില്‍ സംഘടിപ്പിച്ച 'സുഭിക്ഷം' ഭക്ഷ്യമേള ശ്രദ്ധേയമായി. കുട്ടികള്‍ വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം ഭക്ഷണവിഭവങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.  TTI പ്രിന്‍സിപ്പാള്‍ ശ്രീജ. പി മേള ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍  അധ്യാപിക ജിഷമ്മ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ ഒട്ടനവധി ആരോഗ്യ വിവരങ്ങളാണ് ക്ലാസില്‍ പങ്കുവെച്ചത്. അധ്യാപകന്‍   ലാജോയുടെ നേതൃത്വത്തില്‍ നടന്ന ലൈവ് കുക്കറി ഷോ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.  ചേമ്പ്, ചേന, കാച്ചില്‍, കാന്താരി മുളക് തുടങ്ങി പ്രകൃതിദത്തമായ നാടന്‍ വിഭവങ്ങളും, ഒപ്പം ഇലയട, അവല്‍ കുമ്പളട തുടങ്ങിയ ഒട്ടനവധി പരമ്പരഗത പലഹാരങ്ങളും മേളയുടെ മുഖ്യ ആകര്‍ഷണങ്ങളായി മാറി. അധ്യാപകരായ സജിമോന്‍, നിഷ എസ്. നായര്‍, പാര്‍വതി പ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്കി. പാരമ്പര്യ തനിമ വിളിച്ചോതുന്ന നാടന്‍ വിഭവങ്ങളുടെ  കലവറ ആയി മാറിയ ഭക്ഷ്യമേള,  കുട്ടികള്‍ക്കും അധ്യാപകര്‍ക്കും  നവ്യാനുഭവമായി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍