Breaking...

9/recent/ticker-posts

Header Ads Widget

വിജയദശമി ദിനത്തില്‍ വന്‍ ഭക്തജനത്തിരക്ക്



ഏറ്റുമാനൂര്‍  മഹാദേവ ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍  വന്‍ ഭക്തജനത്തിരക്ക്. രാവിലെ പൂജയെടുപ്പിന് ശേഷം നടന്ന വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. സരസ്വതി മണ്ഡപത്തില്‍ പൂജവച്ച പുസ്തകങ്ങള്‍ ഭക്തര്‍ ഏറ്റുവാങ്ങി
വിജയദശമിയോടനുബന്ധിച്ചു നടന്ന വിശേഷാല്‍ പൂജ ചടങ്ങുകള്‍ക്ക് അരവിന്ദ വേലി അച്യുതന്‍ നമ്പൂതിരി പൂജ കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. നിരവധി കുട്ടികള്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കാനെത്തി. ദേവസ്വം ബോര്‍ഡ് കോളേജ് റിട്ടയേര്‍ഡ് പ്രൊഫസര്‍ പി. എസ്. ശങ്കരന്‍ നായര്‍, ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ആര്‍. ഹേമന്ദ് കുമാര്‍, വിദ്യാഭ്യാസ വകുപ്പ് റിട്ടയേര്‍ഡ് അക്കൗണ്ട്‌സ് ഓഫീസര്‍ എന്‍. ഉണ്ണികൃഷ്ണന്‍ ഇന്ദീവരം, കിടങ്ങൂര്‍ പ്രയാര്‍ എല്‍. പി. സ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് ശ്രീകല, അനില്‍ എം നമ്പൂതിരി വടക്കത്തില്ലത്ത് തുടങ്ങിയവരാണ് കുരുന്നുകളെ എഴുത്തിനിരുത്തിയത്. കുട്ടികള്‍ക്ക് പുറമെ പ്രായഭേദമന്യേ എല്ലാവര്‍ക്കും ഹരിശ്രീ 
 കുറിക്കുന്നതിനുള്ള പ്രത്യേക സൗകര്യവും ക്ഷേത്രസന്നിധിയില്‍ ഒരുക്കിയിരുന്നു. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഈശ്വരന്‍ നമ്പൂതിരി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി. കെ. രാജന്‍, സെക്രട്ടറി മഹേഷ് രാഘവന്‍, വൈസ് പ്രസിഡന്റ് കെ എന്‍ ഭുവനേചന്ദ്രന്‍ അടക്കമുള്ള ഉപദേശക സമിതി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ക്ഷേത്രത്തില്‍ എല്ലാ ദിവസവും കലാപരിപാടികളും വിശേഷാല്‍ പൂജകളും നടന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍