Breaking...

9/recent/ticker-posts

Header Ads Widget

വിജയദശമി ദിനത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.



അറിവിന്റെ അക്ഷര ലോകത്തേക്ക് കടന്നെത്തുന്ന ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് അക്ഷരമധുരം പകര്‍ന്നു നല്‍കി വിജയദശമി  ദിനത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. നവരാത്രി കാലത്തെ ദേവീ ഉപാസന കള്‍ക്ക് സമാപനം കുറിച്ചു കൊണ്ട് വിജയദശമി ദിനത്തില്‍ പൂജയെടുപ്പിനു ശേഷമാണ് വിദ്യാരംഭം നടന്നത്. കുരുന്നുകള്‍ ആചാര്യ സവിധത്തില്‍ നാവിലും അരിയിലും ഹരിശ്രീ കുറിച്ച് അക്ഷര ലോകത്തേക്ക് കടന്നെത്തി. കുട്ടികളും മുതിര്‍ന്നവരും മണലില്‍ അക്ഷരമെഴുതി വിദ്യാദേവതയുടെ അനുഗ്രഹം തേടി. ക്ഷേത്രങ്ങളില്‍ വലിയ ഭക്തജനത്തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടത് . വിവിധ ക്ഷേത്രങ്ങളില്‍ സംഗീതാര്‍ച്ചനകളും നൃത്ത പരിപാടികളും നടന്നു. കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ വിജയദശമി ആഘോഷം നടന്നു. രാവിലെ പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടന്നു. സരസ്വതീ മണ്ഡപത്തില്‍ പൂജ വച്ച പുസ്തകങ്ങള്‍ സരസ്വതീ ദേവി യെ പ്രാര്‍ത്ഥിച്ച് കുട്ടികള്‍ തിരികെ വാങ്ങി. പൂജയെടുപ്പ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തരെത്തി . അന്തീനാട് പുതിയ കാവ് ദേവീ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി  വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. ENV നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖകാര്‍മ്മികത്വം വഹിച്ചു. നിരവധി കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. മണ്ണയ്ക്കനാട് കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ പൂജയെടുപ്പും വിദ്യാരംഭവും നടന്നു . ചലച്ചിത്ര നടന്‍ ബാബു നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തി. കുറിച്ചിത്താനം കാരിപ്പടവത്തു കാവില്‍ വിജയദശമി ദിനത്തില്‍ പൂജയെടുപ്പും വിദ്യാരംഭവും  നടന്നു. കുറിച്ചിത്താനം  പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചനയും ഭക്തി ഗാനസുധയും നടന്നു. 
കടപ്പാട്ടര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ വിജയദശമി ആഘോഷം ഭക്തിനിര്‍ഭരമായി സോപാന സംഗീതവും പൂജയെടുപ്പ് വിദ്യാരംഭ ചടങ്ങുകളും നടന്നു



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍