കാണക്കാരി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനായി കുടുംബാരോഗ്യ കേന്ദ്രത്തോട് ചേര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ടാങ്കില്‍ ഇതുവരെ വെള്ളമെത്തിയില്ലെന്ന് ആക്ഷേപമുയരുന്നു . റോഡിന് കുറുകെ പൈപ്പ് ഇടുന്നതും ആയി ബന്ധപ്പെട്ട സാങ്കേതിക നിയമ പ്രശ്‌നങ്ങളാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു നിര്‍മ്മിച്ച വാട്ടര്‍ ടാങ്ക് കാഴ്ചവസ്തുവായി മാറാന്‍ കാരണമായത്. പഞ്ചായത്തിലെ നാല് വാര്‍ഡുകളിലെ ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കുവാന്‍ നടപടി വേണമെന്നും പദ്ധതി അടിയന്തരമായി കമ്മീഷന്‍ ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫിന് നാട്ടുകാര്‍ നിവേദനം നല്‍കി.





0 അഭിപ്രായങ്ങള്‍