യുവമോര്‍ച്ച ഏറ്റുമാനൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
പിണറായി വിജയനെ സംരക്ഷിക്കുന്ന, മുഖ്യമന്ത്രി V D സതീശന്റെ ഒത്തുകളി രാഷ്ട്രീയം അവസാനിപ്പിക്കുക ..മാസപ്പടി കേസില്‍ അന്വേഷണം നേരിടുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.വി.ഡി. സതീശന്റെ കോലം കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് സനീഷ് ഗോപി നേതൃത്വം നല്‍കിയ പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറി പി.ആര്‍ .സുഭാഷ് ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ഉഷാ സുരേഷ്, മണ്ഡലം സെക്രട്ടറി ടി.ആര്‍ രാജേഷ്, ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.വി സാബു, ബിജെപി നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ , മുനിസിപ്പല്‍ കൗണ്‍സില്‍മാരായ വേണുഗോപാലന്‍ നായര്‍, രശ്മി ശ്യാം, താരാ സുരേഷ്, ബിജെപി നേതാക്കളായ മധു പുന്നത്തുറ, സതീഷ് കാവ്യധാര,സോനു സോമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 അഭിപ്രായങ്ങള്‍