ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ ഓ മിസ്സോറാം എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ ഹിന്ദി, മലയാളം പരിഭാഷകളുടെ പ്രകാശനം കോട്ടയം പ്രെസ്സ് ക്ലബ്ബില്‍ നടന്നു. ഹിന്ദി പരിഭാഷ പ്രകാശനം ജസ്റ്റിസ് കെ.ടി. തോമസ് മംഗളം മാനേജിങ് ഡയറക്ടര്‍ സാജന്‍ വര്‍ഗ്ഗീസിന് നല്‍കി നിര്‍വ്വഹിച്ചു. മലയാളം പരിഭാഷ മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ. ഹരികുമാറിന് നല്‍കി പ്രകാശനം ചെയ്തു. ഹിന്ദി പരിഭാഷ ഡോ. ഷീന ഈപ്പനും മലയാള പരിഭാഷ ഏബ്രഹാം മാത്യുവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള മുഖ്യ പ്രഭാഷണം നടത്തി. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ചടങ്ങില്‍ ജോസ് കെ മാണി അധ്യക്ഷന്‍ ആയിരുന്നു
0 Comments