ഏറ്റുമാനൂരില്‍ പുരയിടത്തില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. തവളക്കുഴി കാര്‍ത്തിക സദനം ധനേഷിന്റെ വീട്ടിലെ വിറകിനിടയിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. റോഡിലൂടെ പോയ യാത്രക്കാരാണ് പാമ്പ് പുരയിടത്തിലേക്ക് കയറുന്നത് ആദ്യം കണ്ടത്. പിന്നീട് ധനേഷിനെ വിവരം അറിയിക്കുകയും തിരച്ചിലിന് ഒടുവില്‍ വീടിന് അരികില്‍ അടുക്കി വെച്ചിരുന്ന വിറകിനിടയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു. പാറമ്പുഴ ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ബിനോയ്‌മോന്‍ , വിപിന്‍ എന്നിവരത്തി പാമ്പിനെ പിടികൂടി.





0 Comments